St. Mariyam of The Crucified Jesus
്രൂശിതനായ ഈശോയുടെ വി.മറിയം OCD:
കുഞ്ഞുനാൾ മുതൽ അവൾ അമ്മ മാതാവിന്റെ പ്രിയമകളായിരുന്നു.3 വയസ്സ് തികയും മുമ്പ് മാതാപിതാക്കൾ നഷ്ടമായ അവളെയും സഹോദരനെയും രണ്ടു ബന്ധുക്കൾ ഏറ്റെടുത്തതോടുകൂടി അവൾക്ക് കൂട്ട് സ്വർഗ്ഗം മാത്രമായി.കർത്താവിന്റെ മാത്രം സ്വന്തമായി ജീവിക്കാൻ ആഗ്രഹിച്ചതിന്റെ പേരിൽ വേലക്കാരിയായി തരംതാഴ്ത്തപ്പെട്ടപ്പോൾ സ്വന്തം സഹോദരനെ കണ്ടെത്താനുള്ള അവളുടെ ആഗ്രഹത്തെ അവസരമാക്കി മതം മാറ്റത്തിന് നിർബന്ധിച്ച ഇസ്ലാമികനുമുമ്പിൽ കർത്താവ് ഏക രക്ഷകൻ എന്ന് ഏറ്റു പറഞ്ഞതിന് അവളുടെ കഴുത്തു ഛേദിക്കപ്പെട്ടു.മൃതശരീരമായി തള്ളപ്പെട്ട കാട്ടിൽ നിന്നും കന്യകാമറിയം മുറിവ് സൗഖ്യമാക്കി ഉയർത്തിയെടുത്ത് അവളെ കർമ്മലമഠത്തിന്റെ സുരക്ഷിതത്വത്തിലേക്ക് നയിച്ചു.പഞ്ചക്ഷതധാരിണിയായി,പ്രാർത്ഥനയുടെ ആനന്ദത്തിൽ അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങി,അനുസരണയും എളിമയും മാതൃകയാക്കി എഴുത്തും വായനയും വശമില്ലാത്ത അവൾ തന്റെ ആത്മീയതയും പ്രാർത്ഥനയും കൊണ്ട് അനേകരെ സ്വർഗ്ഗത്തോട് അടുപ്പിച്ചു.ക്രൈസ്തവ നിഷേധികൾക്കു മുമ്പിൽ വിശ്വാസമുയർത്തിപ്പിടിക്കാൻ തക്ക ധൈര്യം നമുക്കിപ്പോഴും ഉണ്ടോ?
| Date Created | 26 Aug 2026 |
| Categories | Saints |
Comments (0)
Leave a Reflection
All comments reviewed before publishing. ✝